ഇടതൂര്‍ന്ന് ഉണ്ടായിരുന്ന മുടിയാണ്, ഇപ്പോഴിതാ കൊഴിഞ്ഞ് കൊഴിഞ്ഞ് ഒരുപിടിയ്ക്കേയുള്ളു. അശ്രദ്ധയും മറ്റുമാണ് മുടികൊഴിയാന് പ്രധാന കാരണം. പാരമ്പര്യമായുള്ള മുടികൊഴിച്ചില്‍ തടയാന്‍ സാധിക്കില്ലെങ്കിലും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. കറ്റാര്‍വാഴപ്പോളയുടെ നീര് തലയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. മൈലാഞ്ചി ഇല അരച്ച് വെയിലില്‍ ഉണക്കിയെടുത്ത പൊടി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ദിവസവും തലയില്‍ തേയ്ക്കുക.
ചെമ്പരത്തിയിലയും കുറുന്തോട്ടിയിലയും കൂടി ചതച്ച് താളിയാക്കി ഉപയോഗിക്കാം. താന്നിക്കയുടെ കുരു അരച്ച് വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ പുരട്ടി കുളിക്കുക. മുത്തങ്ങ ചതച്ചിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുന്നതും മുടികൊഴിച്ചില്‍ തടയും. വേപ്പിലയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട് പതിവായി തല കഴുകുക. നീലഅമരിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് എണ്ണകാച്ചി തേയ്ക്കുക. വെളുത്തുള്ളി നിത്യവും കഴിക്കുന്നത് നല്ലതാണ്. കരിംജീരകം പൊടിച്ചെടുത്ത് വെളിച്ചെണ്ണയിലിട്ട് കാച്ചി തലയില്‍ തേച്ച് കുളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: