ശബരിമല: പുഷ്പാഭീഷേകത്തിന്റെ നിറവിലാ ണ് ശബരീശസന്നിധി. അഭിഷേക പ്രിയനായ അയ്യപ്പന് ഉദ്ദിഷ്ട കാര്യസിദ്ധി ക്കും സര്വ്വൈശ്വര്യത്തിനുമായി ഭക്തര്‍ നടത്തുന്ന വഴിപാടാണിത്.
നടതുറന്നിരിക്കുന്ന വേളകളില്‍ എല്ലാദിവസവും വൈകിട്ട് ദീപാരാധനക്ക് ശേഷമാണ് പുഷ്പാഭീഷേകം നടക്കുന്നത്. രാത്രി അത്താഴപൂജക്ക് മുമ്പുവരെ അഭീഷേകം നടത്താ ന് സാധിക്കും. താമര, റോസ്, മുല്ല, തെറ്റി, തുളസി, കൂവളം, വിവിധത രം അരളി, ജമന്തി എന്നീ എട്ടുതരം പൂക്കള്‍ മാത്രമാണ് പുഷ്പാഭിഷേകത്തിനായി എടുക്കുന്നത്. കുട്ടികളില്ലാത്തവരും, മാറാവ്യാധിയില്പ്പെട്ട് ഉഴലുന്നവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ ആഗ്രഹ പൂര്ത്തികരണത്തിനുവേണ്ടി യാണ് പുഷ്പാഭീഷേകം നടത്താറുള്ളത്
നെയ്യഭിഷേകത്താല്‍ ചൂടുപിടിക്കുന്ന അയ്യപ്പന്റെ ശരീരത്തിനെ പുഷ്പാഭീഷേകം കുളിരണിയിക്കുമെന്നാണ് വിശ്വാ സം. ഇത്തരത്തില്‍ മനംകുളിര്‍ക്കുന്ന അയ്യപ്പന് തങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. പൂക്കള്‍ക്കൊപ്പം ചില ഭക്തര്‍ ഏലക്കാമാല, രാമച്ചമാല, കീരീടം എന്നിവ യും വയ്ക്കാറുണ്ട്. ഇവ അയ്യപ്പവിഗ്രഹ ത്തില്‍ ചാര്‍ത്തി ഭക്തര്‍ക്കുതന്നെ തിരികെനല്‍കും. അയ്യപ്പ വിഗ്രഹ ത്തില്‍ ചാര്‍ത്തിയ മാല വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വരമാണെന്നാണ് വിശ്വാസം.
8500രൂപയാണ് പുഷ്പാഭീഷേകത്തിന്റെ ടി ക്കറ്റ് നിരക്ക്. ഓണ്‍ലൈന്‍ വഴിയോ, ദേവസ്വം ബോ ര്‍ഡ് കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റ് നേരിട്ടെടുക്കാവുന്നതാ ണ്. ഈ തീര്‍ത്ഥാട നകാലം മുതല്‍ ധനലക്ഷ്മിബാങ്ക് വഴിയും പുഷ്പാഭീ ഷേക ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: