കല്‍പ്പറ്റ: പെരുന്തട്ടയില്‍ ഭീതി പരത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി. മേപ്പാടി പെരുന്തട്ട എല്‍പി സ്കൂളിന് സമീപം ക്രഷറില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് പുലി കൂട്ടിലായത്. പ്രദേശത്ത് ഒന്നിലധികം പുലികളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അതിനാല്‍ ഒരു പുലി കൂട്ടിലായെങ്കിലും നാട്ടുകാരുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ദിവസങ്ങളായി നാട്ടിലിറങ്ങിയ പുലി ഭീതി പരത്തുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നിരവധി ആടുകളെയാണ് പുലി കൊന്നത്. തേയിലതോട്ടത്തിലും പാറക്കെട്ടുകളിലുമാണ് ഒന്നിലധികം പുലികള്‍ താവളമാക്കിയിരിക്കുന്നത്. സമീപത്തെ പാറക്കെട്ടില്‍ താവളമാക്കിയ പുലി രാത്രി കാലങ്ങളില്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ആടുകളെ മേയ്ക്കുന്നതിനിടെ ഉടമസ്ഥന്റെ മുന്നില്‍ വെച്ച് ആടുകളിലൊന്നിനെ പുലി പിടിച്ചിരുന്നു. വിദഗ്ധ പരിശോധനക്കായി പുലിയെ പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: