മാനന്തവാടി:ബലാത്സംഗ കേസ്സിലെ പ്രതിയെ പിടികൂടാനെത്തിയ എസ്.ഐ.യെയും സംഘത്തെയും മര്്ദ്ദിച്ച് കോളനി വാസികള്‍ പ്രതിയെ മോചിപ്പിച്ചു.തിരുനെല്ലി നെടുന്തന കോളനിയില്‍ വെച്ചാണ് പുല്്പള്ളി എസ്.ഐ. അബ്ബാസ്,സിവില്‍ പോലിസ് ഓഫീസര്്മാരായ വി.എസ്. അശോകന്,കെ.സി.വിജയന്,എം.ഡി.രവീന്ദ്രന്,എന്നിവര്്ക്ക് മര്്ദ്ദനമേറ്റത്.ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. മരക്കടവില്‍ വെച്ച് പ്രായ പൂര്്ത്തിയാവാത്ത പെണ്‍്കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കോളനിയിലെ ചന്ദ്രശേഖരന് എന്നയാളെ പിടി കൂടാനായിരുന്നു.പോലിസ് സംഘം കൊലനിയിലെതിയത്.നേരത്തെ പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്ന ഇയാള്‍ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍്ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.എന്നാല്‍ പോലീസുകാരോട് പ്രതി സ്ഥലത്തില്ലെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞതു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയെ വീട്ടിനുള്ളില്‍ കണ്ടെത്തുകയും കസ്ററടിയിലെടുക്കുകയുമായിരുന്നു.എന്നാല്‍ കോളനിയിലെ ഏതാനും പേര് സംഘടിച്ചു പോലീസുകാരെയും ജീപ്പിലുണ്ടായിരുന്ന എസ് ഐയെയും. മര്‍്ദ്ദിച്ച ശേഷം പ്രതിയെ രക്ഷപ്പെടുത്തുകയും ചെയ്തു.പരുക്കേറ്റ പോലീസുകാര്‍ മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: