കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ടി.ഉഷാകുമാരിയും വൈസ് പ്രസിഡന്റായി പി.കെ അസ്മത്തും തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ്നേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിനെതിരെ 11 വോട്ടുകളാണ് ഇരുവരും നേടിയത്.
ജില്ലയിലെ സാധാരണക്കാരുടേയും ആദിവാസികളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി പറഞ്ഞു. വരും തലമുറക്ക് ശുദ്ധമായ മണ്ണും ജലവും കൈമാറാനാകുംവിധം പ്രകൃതിസംരക്ഷണത്തില്‍ ഉറച്ചു നിന്നുകൊണ്ടുളള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അധികാര വികേന്ദ്രീകരണം അര്ത്ഥവത്താക്കുന്നവിധത്തില് പൗരസേവനത്തിന് ഊന്നല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.ജില്ലയെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്‍ഷിക – ആദിവാസി മേഖലകളുടെ വികസനത്തിന് ആവശ്യമായ ഫണ്ടുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ പി.കെ. അസ്മത്ത് പറഞ്ഞു. വിമര്‍ശനങ്ങളെ അതിന്റേതായ രീതിയില്‍ ഉള്‍കൊണ്ട് തെറ്റുതിരുത്തുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.എം.ഐ.ഷാനവാസ് എം.പി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സി രാജപ്പന്, ജില്ലാ പഞ്ചായത്തംഗങ്ങള്‍, വി.കെ. ഷാജി, രാഷ്ട്രീയ- സാമൂഹ്യ- സാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: