വെഞ്ഞാറമൂട്: എംസി റോഡില്‍ വട്ടപ്പാറയ്ക്കും വെഞ്ഞാറമൂടിനും ഇടയ്ക്ക് അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായഹസ്തവുമായി ആര്‍എസ്എസ് സേവാവിഭാഗം തയ്യാര്‍. ആര്‍എസ്എസ് വെഞ്ഞാറമൂട് താലൂക്കിന്റെ സേവാവിഭാഗാണ് 24 മണിക്കൂറും സഹായത്തിനായി സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്.
വട്ടപ്പാറയ്ക്കും വെഞ്ഞാറമൂടിനും ഇടയില്‍ വെമ്പായത്തും വെഞ്ഞാറമൂടും കഴക്കൂട്ടം ബൈപ്പാസില്‍ കോലിയക്കോടുമാണ് സഹായസമതികള് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം, വാഹനങ്ങള്‍ക്കുള്ള വര്‍ക്ക്ഷോപ്പ് സംവിധാനം, പഞ്ചര്‍ ഒട്ടിക്കുന്നതിനും മറ്റ് അത്യാവശ്യങ്ങള്ക്കുമുള്ള സൗകര്യങ്ങള്‍, ആംബുലന്‍സ്, വിശ്രമകേന്ദ്രം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. വട്ടപ്പാറ കഴിഞ്ഞാല്‍ രാത്രിയില്‍ അയ്യപ്പഭക്തര്‍ വാഹനങ്ങള്‍ കേടായും മറ്റും വഴിയില്പ്പെടുകയും അപകടത്തില്‍പ്പെടുകയും പതിവാണ്. ഈ അവസ്ഥ ഒഴിവാക്കാനാണ് അയ്യപ്പസേവാസമിതി സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
സഹായ കേന്ദ്രങ്ങള്‍ക്കിടയില്‍ സഹായം ആവശ്യമെങ്കില്‍ ഫോണ്‍ വിളിച്ചാലും പ്രവര്‍ത്തകര്‍ എത്തി സഹായിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെമ്പായം കേന്ദ്രത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി 9446174677-വിനോദ്, വെഞ്ഞാറമൂട് കേന്ദ്രത്തില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി 9496369438-ശിവപ്രസാദ്, കോലിയക്കോട് ഭാഗത്ത് നിന്നുള്ള സേവനങ്ങള്‍ക്കായി 9633526827-പ്രിജു എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: