തിരുവനന്തപുരം: ചര്‍ച്ച ചെയ്തിട്ടും ചെയ്തിട്ടും മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ യുഡിഎഫ്. ഇന്ന് നടക്കാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പിന് ഇന്ന് രാവിലെ മേയര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് യു ഡി എഫിന്റെ തീരുമാനം. ഇത്രയും ദിവസം ചര്‍ച്ച നടത്തിയിട്ടും കണ്ടെത്താനാകാതെയാണ് അവസാന ദിവസം രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കാനിരിക്കുന്നത്. കഴിഞ്ഞ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന ജോണ്സണ് ജോസഫ്, പേട്ടയില്‍ നിന്നുള്ള ഡി. അനില്‍ കുമാര്‍ എന്നിവരുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഘടക കക്ഷിക്ക് നല്‍കാനാണ് തീരുമാനം. ഇത് മുസ്ലിം ലീഗിനാകുമെന്നും അഭ്യൂഹം പരക്കുന്നുണ്ട്. എന്നാല്‍ മേയര്‍ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിക്കാനാണെന്ന അഭ്യൂഹം ശക്തമാണ്. പുറമെ എല്‍ഡിഎഫ് വിരോധം പ്രകടിപ്പിക്കുന്നെങ്കിലും നഗരസഭയിലെ ബിജെപി മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: