മാനന്തവാടി : മാനന്തവാടി നിയോജകമണ്ഡലത്തിലെ കല്ലുമൊട്ടംകുന്നില്‍ സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും രാജിവെച്ച് നാല്‍പ്പതോളംപേര്‍ ബിജെപിയില്‍ ചേര്‍ന്നു. കല്ലുമൊട്ടംകുന്നിലെ പ്രധാന സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആന്റണി പെരുമ്പില്‍, ഷാജി മൂത്താശ്ശേരിയില്, ഷിബു കുരുവിളയാനിക്കല്,അക്ഷയ്കുമാര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള നാല്‍പ്പതോളംപേരാണ് ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ഇടത്-വലത് മുന്നണികളുടെ സ്വജനപക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധിച്ചും കഴിഞ്ഞ തദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥികളെതന്നെ കാലുവാരുന്ന നേതാക്കളുടെ നയത്തില്‍ പ്രതിഷേധിച്ചുമാണ് പ്രവര്‍ത്തകര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും രാജിവെച്ച് ദേശീയ പാര്‍ട്ടിയായ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. സ്വീകരണയോഗത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി മാനന്തവാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന് കണിയാരം നവാഗതര്‍ക്കുള്ള അംഗത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: