തിരുവനന്തപുരം: കൊറിയന്‍ സംവിധായകന് കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ‘സ്റ്റോപ്’ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ കൊറിയന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇക്കഴിഞ്ഞ ജൂലൈയിലാണ് ചിത്രം പുറത്തിറങ്ങിയത്. കാര്‍ലോവി വേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സ്റ്റോപ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്രമേളയ്ക്ക് അക്കാദമി ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും കിം കി ഡുക്കിന്റെ ചിത്രം മേളയ്ക്ക് തെരഞ്ഞെടുത്തില്ല എന്നുമുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന് നായര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ വര്‍ഷവും അനുവദിക്കുന്ന മൂന്നു കോടി രൂപയ്ക്കുപുറമേ നോ പ്ലാന്‍ അഡീഷണല്‍ ഗ്രാന്റായി രണ്ടു കോടി രൂപയും സര്‍ക്കാര്‍ മേളയ്ക്ക് നല്‍കാറുണ്ട്. സാധാരണഗതിയില്‍ ധനകാര്യവകുപ്പ് ഈ അപേക്ഷ നിരസിച്ചാലും മന്ത്രിസഭായോഗം തുക അനുവദിക്കുകയുമാണ് പതിവ്. അക്കാദമിയുടെ ഈ വര്‍ഷത്തെ നിര്‍ദ്ദേശം ധനകാര്യവകുപ്പ് പരിശോധിച്ചുവരുന്നതേയുള്ളുവെന്നും രാജേന്ദ്രന് നായര്‍ അറിയിച്ചു.
ദാര്യേഷ് മെഹരുജി, മാര്ട്ടിന് ഷര്മാന്, ക്ലെയര്‍ ഡോബിന്‍, ആന്‍ഡ്രിയു ബേര്‍ഡ്, നതാലി ഡേവിഡ്, പെനി സ്മിത്ത്, ആന്‍ സീബല്‍, നിജല്‍ വോള്േട്ടഴ്സ് തുടങ്ങി ലോകസിനിമയിലെ നിരവധി പ്രമുഖര്‍ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തും. ശ്യാം ബെനഗല്‍, ഗൗതം ഘോഷ്, തോട്ട തരണി, ശ്രീകര്‍ പ്രസാദ് തുടങ്ങി ദേശീയ തലത്തില്‍ ആദരിക്കപ്പെടുന്ന ധാരാളം ചലച്ചിത്രകാരന്മാരും മേളയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: