രാജേഷ് ദേവ്
പേട്ട: ബീമാപള്ളി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കനത്ത തോല്‍വിക്കു പിന്നില്‍ ലീഗ്-സിപിഎം രഹസ്യധാരണ. ലീഗ് നേതാവ് ബീമാപള്ളി റഷീദ് 2000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. ഇടതു സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് വെറും 806 വോട്ടുമാത്രം.
വി. ശിവന്‍കുട്ടി എംഎല്‍എ യുടെ താത്പര്യപ്രകാരം സിപിഎം വോട്ടുമറിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ശിവന്‍കുട്ടിക്ക് മുസ്ലീം വോട്ടുകള്‍ മറിച്ചു നല്കാന് ഇടനില നിന്നയാളാണ് ബീമാപള്ളി റഷീദ്. അതിന് പ്രത്യുപകാരമായിട്ടാണ് സിപിഎം വോട്ടുമറിച്ചത്. എല്‍ഡിഎഫ് സീറ്റ് ഇത്തവണ സിഎംപിക്കാണ് നല്‍കിയത്. അബു ഷഹ്മാനായിരുന്നു സ്ഥാനാര്‍ത്ഥി. പ്രചാരണ രംഗത്ത് നിന്നു സിപിഎം ഒഴിഞ്ഞുമാറുന്നതിനെതിരെ സ്ഥാനാര്‍ത്ഥി നേതൃത്വത്തിന് പരാതി നല്കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു സിപിഎം പ്രാദേശിക കമ്മറ്റിയില്‍ നിന്നുണ്ടായത്. സിഎംപി അതിന് തയ്യാറായില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച അഗസ്റ്റി പുത്രനേക്കാള്‍ 200ഓളം വോട്ടുകുറവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എന്നതും ശ്രദ്ധേയമാണ്. വര്‍ഗീയതയുടെ പേരില്‍ ബിജെപിയെ കുറ്റംപറയുമ്പോഴാണ് സിപിഎം തനി വര്‍ഗീയപാര്‍ട്ടിയായ ലീഗിന്റെ നേതാവിനെ ജയിപ്പിക്കാനായി പാടുപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: