വിളപ്പില്‍ശാല: ടൂറിസം സീസണിന് സംസ്ഥാനം ഒരുങ്ങുമ്പോള്‍ ഗ്രാമീണ മലയോര ദ്യശ്യ ഭംഗി ഒത്ത് ചേരുന്ന ശാസ്താംപാറ വിനോദ സഞ്ചാര കേന്ദ്രം കാട് പിടിച്ച് നശിക്കുന്നു. ജില്ലാ ടൂറിസം കൗണ്‍സില്‍ പണം മുടക്കി നവീകരിക്കുമെന്ന് വീമ്പ് പറഞ്ഞെങ്കിലും ഒന്നും നടന്ന് കണ്ടില്ല. പുതുതായി എത്തുന്ന പഞ്ചായത്ത് – ജില്ലാ ഭരണാധികാരികള്‍ ശാസ്താം പാറയെ നവീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര് സന്ദര്‍ശിച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നിനാണ് ഈ ദുര്‍ഗതി. ജില്ലാ ടൂറിസം കൗണ്‍സിലിന് കീഴിലാണ് ഈ കേന്ദ്രം. ശാസ്താംപാറയുടെ നിര്‍മ്മാണ ചുമ്മതല ഹാബിറ്റേറ്റ് ടെക്നോളജി ഗ്രൂപ്പെന്ന സ്വകാര്യ കമ്പനിക്കാണ്. സ്ഥലം ഏറ്റെടുത്ത് നടത്തിപ്പുകാരാകാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാവാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇപ്പോള്‍ വയനാടന്‍ കാടുകളെ അനുസ്മരിപ്പിക്കുന്ന നിലയില്‍ കാട് മാത്രമേ ഇവിടെയുള്ളു . ഇന്ന് ദൃശ്യ ഭംഗി മാറി ഇഴജന്തുക്കളുടെയും മനുഷ്യ പാമ്പുകളുടെയും വിഹാരകേന്ദ്രമാണ് ഇവിടെ. സാമൂഹിക വിരുദ്ധരുടെ മറ്റ് ചില കച്ചവടങ്ങളുടെ വേദി കൂടിയാണ് ശാസ്താംപാറ. കുട്ടികളുടെ പാര്‍ക്ക് കാണാനില്ല. കാടും പടര്‍പ്പും മൂടി കുട്ടികളുടെ പാര്‍ക്ക് നശിച്ചിട്ടും സംരക്ഷിക്കേണ്ടവര്‍ക്ക് അന്ധത ബാദിച്ച മട്ടാണ് . സെക്യൂരിറ്റി ജീവനക്കാരോ വെള്ളമോ വെളിച്ചമോ ഇവിടെയില്ല. വിസ്തൃതമായ പാറ മൂലമാണ് ശാസ്തം പാറയെന്ന് പേര് വന്നത്. എന്നാല്‍ പാറ തിരഞ്ഞ് കണ്ട് പിടിക്കേണ്ട ഗതികേടാണിപ്പോള്‍. കാട് പിടിച്ച് ഭംഗിയില്ലാതായിട്ടും ശാസ്താം പാറയെ സഞ്ചാരികള്‍ കൈവിട്ടില്ല. വൈകുന്നേരങ്ങളില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. നശിച്ച് കിടക്കുന്ന സ്ഥലം കണ്ട് നിരാശരാകാറുമുണ്ട്. ഇതിന് ആരുപുതുജീവന് നല്‍കുമെന്ന ആശങ്കയിലാണ് നാട്ടുകാരും സഞ്ചാരികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: