തിരുവനന്തപുരം: ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. അക്കാദമിയിലേക്കുള്ള ഒറ്റത്തവണ രജിസ്ട്രേഷന് ആയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം യൂസര്‍നെയിമും പാസ്വേര്ഡും ഇമെയിലായി അയച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന് നായര്‍ അറിയിച്ചു, ഇത് ലഭിച്ചവര്‍ക്ക് മേളയ്ക്ക് ംംം.ശളളസ.ശി എന്ന വെബ്സൈറ്റിലൂടെ ഈ മേളയില്‍ പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നതിനും എസ്ബിടി ബ്രാഞ്ചുകള്‍ വഴി പണമടയ്ക്കുന്നതിനും ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ംംം.ശളളസ.ശി എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസിലും പനവിളയിലുള്ള ലൈബ്രറിയിലും ഡെലിഗേറ്റ് ഹെല്‍പ്പ്ഡെസ്ക്ക് ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു. ആവശ്യമായ വിവരങ്ങളും സഹായങ്ങളും അവിടെനിന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ 0471 – 4100320 എന്ന ഫോണ്‍നമ്പരിലും നേരിട്ടും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: