മാനന്തവാടി: പനമരം ബിവറേജസ് മദ്യവില്പന ശാലയിലെ ജീവനക്കാരനെമര്ദ്ദിച്ച് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പനമരംപോലിസ് പിടികൂടി. പനമരം നെല്ലാറാട്ട് കുന്ന് അറക്കല്‍ അജിത്ആന്റണി(25), സഹോദരന് അലക്സ് ആന്റണി(27) കരിമ്പുമ്മല്‍ മോടം കുഴിയില്അഷ്കര്(26), കടന്നോളി അര്‍ഷാദ്(25) എന്നിവരെയാണ് പനമരം പോലിസ്പിടികൂടിയത്. എസ്.ഐ ജയിംസ് ലിന്റോ, എ എസ് ഐ രാജരത്നം, സിവില്‍പോലിസ് ഓഫിസര്‍ മെര്വിന് എന്നിവരാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ എട്ടാം തിയ്യതിയാണ് മദ്യവില്പന ശാല പൂട്ടി വീട്ടിലേക്ക്പോവുകയായിരുന്ന കേണിച്ചിറ താമരക്കൊല്ലിയില് ടി ജെ ഷിനുവിനെഏഴംഗസംഘം ബൈക്കിലും ഓട്ടോറിക്ഷയിലുമെത്തി ആക്രമിച്ച് ബാഗ്തട്ടിയെടുക്കാന് ശ്രമിച്ചത്. പനമരത്ത് നിന്നും പിന്തുടര്‍ന്ന സംഘംപാലത്തിനടുത്ത് വെച്ച് മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുക്കാന്ശ്രമിക്കുകയായിരുന്നു. സംഭവത്തിനിടെ രണ്ടര പവന്റെ സ്വര്ണമാലയുംനഷ്ടപ്പെട്ടിരുന്നു. പിടികൂടിയ പ്രതികളെ മാനന്തവാടി കോടതിയില്‍ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: