കൊച്ചി: ജയസൂര്യ നായകനായി അഭിനയിക്കുന്ന ‘സു.. സു… സുധി വാത്മീകം’ത്തിലെ ഗാനങ്ങള്‍ ഇന്ന് റിലീസ് ചെയ്തു. പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ മൂന്നു പാട്ടുകള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലും വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയുമാണ്. പി. ജയചന്ദ്രന്, ശ്വേതാ മോഹന്‍, തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ, ഗണേഷ് സുന്ദരം തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗ്ഗീസ്, കെ പി എ സി ലളിത,ശിവദ നായര്‍, സ്വാതി നാരായണന്, സുനില്‍ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 20ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
പാട്ടുകള്‍ കേള്‍ക്കാന്‍:
പ്രതികരിക്കാൻ ഇവിടെ എഴുതുക: