തിരുവനന്തപുരം: നാലുവര്‍ഷം മുമ്പ് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) നിന്നും വിരമിച്ച ജീവനക്കാരന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് ഓവര്‍ടൈം അലവന്‍സ് ലഭിച്ചു. കഴക്കൂട്ടം സ്വദേശി ജെ. സെസിന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 60,603 രൂപയാണ് പരാതിക്കാരന് കിട്ടേണ്ടിയിരുന്നത്. അപേക്ഷകള്‍ നിരവധി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന് എഫ്സിഐ ചെയര്‍മാനില്‍ നിന്നും വിശദീകരണം തേടിയിരുന്നു. അനുവദിച്ച ബജറ്റ്തുക ചെലവഴിച്ചതുകാരണം ഓവര്‍ടൈം അലവന്‍സ് നല്കാന് സാങ്കേതിക തടസമുണ്ടെന്നായിരുന്നു വിശദീകരണം.
ഇത്തരമൊരു ന്യായം എഫ്സിഐ പോലൊരു സ്ഥാപനത്തിന് യോജിച്ചതല്ലെന്നും തുക അടിയന്തിരമായി നല്‍കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 60,603 രൂപ പരാതിക്കാരന് നല്‍കിയതായി എഫ്സിഐ കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: