പോത്തന്‍കോട്: അയിരൂപ്പാറയിലും പരിസര പ്രദേശങ്ങളിലും നാട്ടുകാരെ ഭീതിയിലാക്കി ഗുണ്ടാ സംഘങ്ങള്‍ വിലസുന്നു. കഴിഞ്ഞ ദിവസം അയിരൂപ്പാറ ജംഗ്ക്ഷനില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യാന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തെ നാട്ടുകാര്‍ സംഘടിച്ച് എതിര്‍ക്കുകയും താക്കിത് നല്കി പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇതില്‍ കലിപൂണ്ട ഗുണ്ടകള്‍ ഇന്നലെ രാത്രി 8 മണിയോടെ മാരകായുധങ്ങളുമായി എത്തി അയിരൂപ്പാറ ജംഗ്ക്ഷനില്‍ ഒരുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോത്തന്‍കോട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സമയത്ത് എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ബുള്ളറ്റിലും രണ്ടു ബൈക്കുകളിലും എത്തിയ സംഘത്തെ തടഞ്ഞുവെച്ചുവെങ്കിലും പോലീസ് എത്തിയതോടെ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു . ബുള്ളറ്റ് ഉപേഷിച്ച് മറ്റു രണ്ടു ബൈക്കുകളിലാണ് സംഘം രക്ഷപ്പെട്ടത്. ബുള്ളറ്റും അതില്‍ ഒളിപ്പിച്ചു വെച്ചിരുന്ന വടിവാളും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: