പേയാട്: അലകുന്നത്തിന്റെ ഹൃദയംകവര്‍ന്ന് വീണ്ടും സി. എസ് അനില്‍. വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ അലകുന്നം വാര്‍ഡില്‍ ഇത് നാലാം തവണയാണ് ബിജെപി വിജയക്കൊടി നാട്ടുന്നത്. സി.എസ.് അനില്‍ രണ്ടാം തവണയും മൃഗീയ ഭൂരിപക്ഷത്തോടെ അലകുന്നത്തിന്റെ അമരക്കാരനായി. സമാനതകളില്ലാത്ത വിജയം.
2000 -ല്‍ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി അംബിക എന്ന പുതുമുഖത്തെ കളത്തിലിറക്കിയാണ് മൂന്നര പതിറ്റാണ്ട് സിപിഎം കയ്യടക്കി വച്ചിരുന്ന അലകുന്നത്ത് കുങ്കുമഹരിത പതാക പറപ്പിച്ചത്. 2005 ല്‍ അലകുന്നം ജനറല്‍ വാര്‍ഡായപ്പോള്‍ സി. എസ് അനിലിനെ ജനം വിജയതിലകമണിയിച്ചു. 282 വോട്ടിന്റെ ഭൂരിപക്ഷം. 2010 ല്‍ വാര്‍ഡ് വീണ്ടും വനിതാ സംവരണമായപ്പോള്‍ സി. എസ്സിന്റെ ഭാര്യ വന്ദന വിജയന് ഇവിടെ വെന്നിക്കൊടി പാറിച്ചു. ഭൂരിപക്ഷം 378 ആയി ഉയര്‍ന്നു. ഇക്കുറി വീണ്ടും സി. എസ്സിനെയാണ് പാര്‍ട്ടി അലകുന്നത്തിന്റെ മനസ്സറിയാന്‍ നിയോഗിച്ചത്. മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് 433 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് സി. എസ്സിനെ ജനം നെഞ്ചേറ്റിയത്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: