ഒന്നാം കിളി ഒന്നു പറന്നു
ഒരുമയിലല്ല ഒറ്റയ്ക്ക്
അമ്മക്കിളിയുടെ തണലറിയാതെ,
അനുഭവകളരിയിലേറാതെ,
ഓമല്ക്കൂടുംവിട്ടുപറന്നു
ഒരുമയിലല്ല,ഒറ്റയ്ക്ക്
ചിറകുറയ്ക്കും മുന്‍പേ,
ചെറുകാലടിവയ്ക്കും മുന്‍പേ
ഒന്നാം മലതാണ്ടിപ്പാഞ്ഞു
ഒരുമയിലല്ല ഒറ്റയ്ക്ക്,
ലോകംകാണാന്പൂതിവളര്ന്നു,
ലോകം ചുറ്റാന്‍ കുതിച്ചുയര്‍ന്നു,
ഒന്നാം കടലിന്മീതേപ്പാറി
ഒരുമയിലല്ല ഒറ്റയ്ക്ക്
വിസ്മയകാഴ്ച്ചകളേറെക്കണ്ടു,
വിസ്മൃതിയാണ്ടു നീളേപ്പാഞ്ഞു,
ഒന്നാം കരയൊരുവന്കരകണ്ടു
ഒരുമയിലല്ല ഒറ്റയ്ക്ക്
ഒന്നാംകിളിയൊന്നുതളര്ന്നു
ഒരുനാള്കണ്ടൊരുകാടേറി
നിഷാദധ്വനികേള്ക്കാതെ
നിശബ്ദമിരുന്നൊരുചില്ലയില്
ഒന്നാംകിളി ഒന്നുമയങ്ങി
ഒരുമയിലല്ല ഒറ്റയ്ക്ക്
കൂരമ്പൊന്നുതൊടുത്തു,
കൊണ്ടതുമാറില് അലറി,
ഒന്നാംകിളി വീണു പിടഞ്ഞു
ഒരുമയിലല്ല ഒറ്റയ്ക്ക്
ലോകംകാണാനിറങ്ങുന്നൊരേ,
ലോകമറിയാവളരുന്നോരേ,
ഒന്നാംകിളിയുടെഗതി
ഒന്നോര്ത്തീടുകിലതുനന്നായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: