കല്‍പ്പറ്റ:കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ 2014-15 വര്‍ഷത്തെ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്കിന് ശങ്കര്‍ എ.ആര്. അര്‍ഹനായി. രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം അരവിന്ദ് പി., ബിനീഷ് കുമാര്‍ ബി. കരസ്ഥമാക്കി. ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.
പഴംതോട്ടം അയ്യമനാലില് കെ.എല്‍. രമേശന്റെയും കെ.വി. സുനിതയുടെയും മകനാണ് ശങ്കര്‍ എ.ആര്. ചേര്‍ത്തല കാവുംകോടം കേലച്ചോംവേലിയില് കെ.ജെ. പ്രസന്നന്റെയും പി.ഡി. ലളിതാംബികയുടെയും മകനാണ് അരവിന്ദ് പി. നെടുമ്പാശ്ശേരി കപ്രാശ്ശേരി പടിഞ്ഞാശ്ശേരി വീട്ടില്‍ വി. ഭാസ്കരന്റെയും പി.എന്‍. ഉഷയുടെയും മകനാണ് ബിനീഷ് കുമാര്‍ ബി. ഫലം മീഡിയ അക്കാദമിയുടെ നോട്ടീസ് ബോര്‍ഡിലും keralamediaacademy.org ലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: