മാനന്തവാടി:വയനാട് എഞ്ചിനിയറിംഗ് കോളേജില്‍ മുന്‍സൈനികനെ റാഗ് ചെയ്തതിനെ തുടര്‍ന്ന് തലപ്പുഴ എസ്എൈ കേസ് രജിസറ്റ്ര് ചെയ്ത് അന്വേഷണം ആരംഭിച്ചു.ബിടെക്ക് മെക്കാനിക്കല്‍ ഒന്നാംവര്‍ഷ വിദൃാര്ത്ഥിയും,കോഴിക്കോട് സ്വദേശിയുമായ അഖില്‍ സത്യപാലിനെയാണ് സീനിയര്വിദ്യാര്ത്ഥികള് റാഗ് ചെയ്തത്.ഇവര്‍ പലതവണഹോസ്റ്റലിലും,കോളേജിലും റാഗിംഗിന് വിധേയനാക്കിയതായ് അഖില്‍ പറത്തു.തങ്ങള്‍ പറയുന്നപോലെ കേട്ടില്ലെങ്കില്‍ പീഡനകേസില്‍ കുടുക്കുമെന്ന് ഇവര്‍ ഭീഷണിമുഴക്കി.തുടര്‍ന്ന് അഖില്‍ പ്രിന്‍സിപ്പാളിന് പരാതിനല്‍കി.കോളേജിലെ ആന്റീറാഗിംഗ്കമ്മ്റ്റി നടത്തിയ അന്വേഷണത്തില്‍ റാഗിംഗ് നടന്നതായ് ബോധ്യപ്പെട്ടു.ഇതെതുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പരാതി തലപ്പുഴ പോലീസിന് കൈമാറി.തലപ്പുഴ എസ്ഐ സുബിന്റെ നേതൃത്വത്തില്‍ കോളേജിലെത്തി മൊഴിരേഖപ്പെടുത്തി.സീനിയര്‍ വിദ്യാര്‍ത്ഥികളായ പതിനേഴ്പേരാണ് പ്രതികളെന്നും ഇവരെ അടുത്തദിവസം അറസ്റ്റ് ചെയ്യുമെന്നും സൈന്യത്തിലെ ഓഫീസര്‍ റാങ്കില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിവന്ന യുവാവാണ് അഖിലെന്നും എസ്എൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: