അടിമാലി: പാറത്തോടില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 4 സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാറത്തോട് വാര്‍ഡിലെ മുന്‍ പഞ്ചായത്ത് മെമ്പര്‍ സനലിന്റെ നേതൃത്വത്തിലാണ് പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ വക്കച്ചന് തോമസിനെ ആക്രമിച്ചത്. സീറ്റ് വിഭജന തര്‍ക്കത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന ചേരിപ്പോര് മറനീക്കി പുറത്തുവരികയായിരുന്നു. പാറത്തോട് ടൗണില്‍വെച്ച് വക്കച്ചന് ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ കാറില്കയറിയാണ് വക്കച്ചന് തടിതപ്പിയത്. സംഭവത്തെതുടര്‍ന്ന് പ്രതികള്‍ ഒളിവിലാണ്. നേതാക്കളുടെ സസ്പെന്‍ഷനെ തുടര്‍ന്ന് നിരവധി സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടാനുള്ള തീരുമാനത്തിലാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: