ലഗ്ഗിങ്സ് ഇന്നത്തെ പെണ്കൊടികളുടെ ഇഷ്ടവേഷമായി മാറിയിരിക്കുകയാണ്. ധരിക്കാനെളുപ്പം, കംഫര്‍ട്ടബിള്‍ എന്നൊക്കെയാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ മാന്യമായ വസ്ത്രധാരണത്തിന്റെ സീമകള്‍ ചിലപ്പോഴൊക്കെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നു നില്ക്കുന്ന ഈ വസ്ത്രം ലംഘിക്കുന്നില്ലേ എന്ന സംശയം ഇല്ലാതില്ല. അത് ഈ വസ്ത്രത്തിന്റെ കുഴപ്പമല്ല, ഉപയോഗിക്കുന്നവരുടേതാണെന്ന് പറയേണ്ടിയിരിക്കുന്നു.
നഗ്നത മറയ്ക്കുക എന്നതാണ് വസ്ത്രധാരണത്തിന്റെ ഉദ്ദേശ്യമെങ്കില്‍ പാന്റ്സിന് പകരമായി ലഗ്ഗിങ്സ് ഉപയോഗിക്കുമ്പോള്‍ നമ്മുടെ ധാരണയുമായി അത് ചേര്‍ന്നുപോകുന്നില്ല എന്ന് പറയേണ്ടി വരും. എന്നാല്‍ ധരിക്കേണ്ട രീതിയില്‍ ധരിച്ചാല്‍ ലഗ്ഗിങ്സും മനോഹര വേഷമാണെന്ന് പറയുകയാണ് അമേരിക്കക്കാരി ജാമി ഹിഗ്ഡണ്‍ റാന്‍ഡോള്‍ഫ്. ലഗ്ഗിങ്സിനെക്കുറിച്ച് ഇവരെടുത്ത സെല്‍ഫി വീഡിയോ മലയാളി പെണ്‍കുട്ടികളും കണ്ടിരിക്കുന്നത് നല്ലതാണ്.
ഫാഷന്റെ കാര്യത്തില്‍ അമേരിക്കക്കാരാണ് നമ്മേളേക്കാള്‍ മുമ്പത്തിയിലെങ്കിലും മര്യാദയുടെ സീമകള്‍ ലംഘിച്ചുള്ള വസ്ത്രധാരണം അവരും ഇഷ്ടപ്പെടുന്നില്ല. ഇത് വെളിവാക്കുകയാണ് ജാമി, ലെഗ്ഗിങ്സ് പാന്റ്സുകളല്ല എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോയിലൂടെ. ലഗ്ഗിങ്സിനൊപ്പം ധരിക്കുന്ന വസ്ത്രത്തെ ആശ്രയിച്ചാണ് പെണ്ണിന്റെ സൗന്ദര്യം എന്ന് പറയുന്നു ജാമി. ലഗ്ഗിങ്സ് ഇഷ്ടപ്പെടുന്ന വ്യക്തിതന്നെയാണ് ജാമിയും. ലഗ്ഗിങ്സ് പാന്റ്സിന് പകരമായി ധരിക്കുന്ന പ്രവണതയെയാണ് ജാമി എതിര്‍ക്കുന്നത്. ശരീര വടിവുകള്‍ പ്രദര്‍ശിപ്പിക്കാത്ത തരത്തില്‍ നീളമുള്ള വസ്ത്രമായിരിക്കണം ലഗ്ഗിങ്സിനൊപ്പം ധരിക്കേണ്ടതെന്ന് ഇവര്‍ പറയുന്നു.
ലഗ്ഗിങ്സ് ഒരു കുഴപ്പം പിടിച്ച വസ്ത്രമാണെന്നും അനാവശ്യ ചിന്തകളാണ് അത് ധരിച്ചവരെ കാണുമ്പോള്‍ ഉണ്ടാകുന്നതെന്നും പരസ്യമായി പറഞ്ഞവരുമുണ്ട് നമ്മുടെ കേരളത്തില്‍. അത് അവരുടെ മനോവൈകല്യമാണെന്ന് പറയാം. എങ്കിലും ധരിക്കുന്ന വസ്ത്രം മാന്യതയുടെ അതിര് വരമ്പുകള്‍ ലംഘിക്കുന്നതല്ല എന്ന് ഉറപ്പുവരുത്തേണ്ടത് ധരിക്കുന്നവര്ക്കൂടിയാണ്. എതായാലും ജാമിയുടെ സെല്‍ഫി വീഡിയോ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 12 ദശലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: