കല്‍പ്പറ്റ :ജില്ലയില്‍ ത്രിതല പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന് (നവംബര്‍ രണ്ട്). രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ സമ്മതിദാനാവകാശം വിനിയോഗിക്കാം. ജില്ലയില്‍ 291312 സ്ത്രീ വോട്ടര്‍മാരും 282201 പുരുഷ വോട്ടര്‍മാരുമടക്കം ആകെ 5,73,513 വോട്ടര്‍മാരാണ്. നഗരസഭകളില്‍ 99 പോളിങ് ബൂത്തുകളും ഗ്രാമ പഞ്ചായത്തുകളില്‍ 748 ബൂത്തുകളും അടക്കം ആകെ 847 ബൂത്തുകള്‍. ജില്ലയില്‍ ആകെ 1883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്ത്-56, ബ്ലോക്ക് പഞ്ചായത്ത്-172, ഗ്രാമപഞ്ചായത്ത്-1331, നഗരസഭ-324 എന്നിങ്ങനെ.
സംസ്ഥാനത്ത് ഏറ്റവും കുറവ് വാര്‍ഡുകള്‍ വയനാട്ടിലാണ്. 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 582 വാര്‍ഡുകള്‍. 23 ഗ്രാമ പഞ്ചായത്തുകളിലായി 413 വാര്‍ഡുകളും നാല് ബ്ലോക്ക് പഞ്ചായത്തുകളിലായി 54 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 16 വാര്‍ഡുകളും മൂന്ന് നഗരസഭകളിലായി 99 വാര്‍ഡുകളുമാണുള്ളത്. 2010-ലെ തിരഞ്ഞെടുപ്പില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലായി 560 വാര്‍ഡുകളാണ് വയനാട്ടില്‍ ഉണ്ടായിരുന്നത്.
വോട്ടിങ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ഏറ്റുവാങ്ങി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളിലെത്തി. വോട്ടിങ് കഴിഞ്ഞ് ഇന്ന് തന്നെ വോട്ടിങ് യന്ത്രങ്ങള്‍ തിരികെയത്തിച്ച് സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍.
ജില്ലയിലെ എല്ലാ പബ്ലിക് ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ രണ്ട്) സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള, ജില്ലക്ക് പുറത്ത് ജോലി നോക്കുന്ന സംസ്ഥാനത്തെ ഫാക്ടറി/പ്ലാന്‍േറഷന്‍/മറ്റ് ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: