പനമരം : വയനാട്ടില്‍ ആദ്യമായി പ്രധാനമന്ത്രി ജീവന് ജ്യോതി ബീമായോജന ഇന്‍ഷുറന്‍സിന് അര്‍ഹയായ വ്യക്തിയാണ് സിപിഎം സ് ഥാനാര്‍ഥിയായി പനമരം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മത്സരിക്കുന്ന റീനാ മധു. മൂന്ന്മാസങ്ങള്‍ക്ക് മുന്‍പുണ്ടായ അപകടത്തിലാണ് ഇവരുടെ ഭര്‍ത്താവായ മധുസൂദനന് മരിച്ചത് .കാലങ്ങളായി സിപിഎം പ്രവര്ത്തകരായിരുഈകുടുംബം.
കേരളാ ഗ്രാമീണ്‍ ബാങ്ക് പനമരം ശാഖയില്ലായിരുന്നു ഇവര്‍ക്ക് ഇടപാടുണ്ടായിരുന്നതും പ്രധാനമന്ത്രി നരേന്ദ്രമോഡി തുടങ്ങി വച്ച ഇന്‍ഷുറന്‍സ് പദ്ധതി എടുത്തതും.നരേന്ദ്രമോഡിയുടെ എല്ലാ പദ്ധതിയേയും കണ്ണടച്ച് എതിര്‍ക്കുകയും അണികളെ ജനോപകര പദ്ധതികളില്‍ നിന്നും അകറ്റുകയും എന്നാല്‍ പദ്ധതി കളുടെ ഗുണമേന്മ തിരിച്ചറിഞ്ഞ് ഇരുചെവിഅറിയാതെ നേതൃനിരയിലുള്ളവര്‍ ഇതെല്ലാ സ്വന്തമാക്കുകയും ചെയ്യുന്നതിനുദാഹരണമാണ് ഈസംഭവം. ഇവരുടെ ഈരീതിയിലുള്ള പ്രവര്‍ത്തനത്താല്‍ നല്ലൊരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മോഡിസര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളില്‍ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞിട്ടില്ല .പാര്‍ട്ടി നേതൃത്വത്തിന്റെ ഗൂഡാലോചനയുടെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് തങ്ങളാണെന്ന് പ്രവര്‍ത്തകര്‍ക്ക് പൊതുവികാരമുണ്ട്.ഇക്കാരണത്താല്‍ പഞ്ചായത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സജീവ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: