കൃഷ്ണാഷ്ടമി നാളില്‍ ഗുരുസ്വരൂപം
ക്രൂശില്‍ തറയ്ക്കുന്നതുഘോഷമാക്കി
പാര്ട്ടിപ്രമാണം മൊഴിയുന്ന ബാല-
കൃഷ്ണന്റെ കൂടേ ഇനിയില്ല ഞങ്ങള്‍!
പാപങ്ങള്‍ ചെയ് വോര്‍ കുരിശില്‍ തറയ്ക്കാന്
തേടിപ്പിടിച്ചൂ ഗുരുവായൊരാളെ
രണ്ടായിരത്താണ്ടു കഴിഞ്ഞുമിപ്പോള്
യൂദാസുകള്ക്കില്ല മനസ്സുമാറ്റം
പാപങ്ങള്‍ ചെയ് വോരറിയില്ല പാപം
ക്രൂശില്‍ പിടയ്ക്കും ഗുരുവേശു ചൊല്ലീ
പൊറുത്തിടട്ടെ പരമാത്മതത്വം
ഉയിര്ത്തെഴുന്നേറ്റിടുമീ ഗുരുത്വം
മാര്ക്സാണൊരേസത്യ,മെടുത്തുചൊല്വോര്-
ക്കോക്കാനമേകും ഗുരുദേവതത്വം!
മാര്‍ക്സാണ് സാക്ഷാല്‍ ഗുരുവെന്നറിഞ്ഞാല്‍
ക്രൂശില്‍ പിടയ്ക്കുന്നതു വേറെയാര്?
കൃഷ്ണന് കണക്കേ ഗുരുവാണു മാര്‍ക്സും
നാരായണന് ശ്രീനബിയേശുവെന്നും
ചിന്തിച്ചു സ്വന്തം ഗുരുവിന്റെ മാര്‍ഗം
നന്നായ് നടപ്പാക്കുകയല്ലേ നല്ലൂ?
എതിര്പ്പുകൊണ്ടേ സമയം തുലച്ചും
വെറുപ്പുകൂട്ടീട്ടു മനസ്സലച്ചും
ധനക്കരുത്തും തനുവില്‍ കരുത്തും
മുടിച്ചിടായ്കെന് പ്രിയകൂട്ടുകാരേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: