തിരുവനന്തപുരം: പ്രവാസി വിശ്വകര്‍മ ഐക്യവേദി ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് പ്രവാസി വിശ്വകര്‍മ്മ ഐക്യവേദി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. പ്രവാസി വിശ്വകര്‍മ ഐക്യവേദി ഉള്‍ക്കൊള്ളുന്ന വിശാല വിശ്വകര്‍മ ഐക്യവേദി നേരത്തെ തന്നെ ആലുവയില്‍ ബിജെപി സംസ്ഥാന നേതാക്കളുമായി ഇതു സംബന്ധിച്ച് ധാരണ ഉണ്ടാക്കിയിരുന്നു. അതിന്‍പ്രകാരം കോര്പ്പറേഷന്, മുനിസിപ്പല്‍ വാര്‍ഡുകളിലും ത്രിതല പഞ്ചായത്തുകളിലും ബിജെപി പിന്തുണയോടെ വിശ്വകര്‍മ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെന്ന് പ്രവാസി വിശ്വകര്‍മ ഐക്യവേദി ജനറല്‍ സെക്രട്ടറി ഡോ ബി. രാധാകൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യോഗത്തില്‍ ഡോ ബി. രാധാകൃഷ്ണന്, യുവജനവിഭാഗം കണ്‍വീനര്‍ കെ.ആര്. രതീഷ്, കരിക്കകം ത്രിവിക്രമന്‍, ബിന്‍കുമാര്‍, കാട്ടാക്കട ഗോപാലകൃഷ്ണന്, കെ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: