കണ്ണൂര്‍: കേന്ദ്ര കായിക മന്ത്രാലയം, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന് പദ്ധതിയുടെ ഭാഗമായുളള സംസ്ഥാന വനിത ഗ്രൂപ്പ് 1 മത്സരങ്ങള്‍ക്ക് തുടക്കമായി. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ കെ വിനീഷിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം വി.പി. പവിത്രന് സ്വാഗതവും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം വി.പി.പവിത്രന് സ്വാഗതവും, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി.പ്രഭാകരന് നന്ദിയും പറഞ്ഞു.
ബാസ്ക്കറ്റ് ബോള്‍ സെമി ഫൈനല്‍ മത്സരങ്ങളില്‍ കോട്ടയം തൃശ്ശൂരിനെയും (58-34), കോഴിക്കോട് ആലപ്പുഴയെയും (64-58) പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളില്‍ നടന്ന നീന്തല്‍ മത്സരം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.പി ടി ജോസഫ് ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. തലശ്ശേരി സായ് സെന്ററില്‍ നടന്ന ജിംനാസ്റ്റിക് മത്സരങ്ങള്‍ സായ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. മത്സരങ്ങളില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: