തിരുവനന്തപുരം: ശാന്തിക്കാരായ നമ്പൂതിരി സമുദായാംഗങ്ങളുടെ പിന്നാക്കാവസ്ഥയും തൊഴില്‍സുരക്ഷയും ഉറപ്പാക്കണമെന്ന് നമ്പൂതിരി യോഗക്ഷേമസഭ. നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി പൗരോഹിത്യത്തെ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സഭയുടെയും ദേവലകസമിതിയുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളില്‍ ശാന്തി ചെയ്യുന്നവര്‍ക്ക് സാമൂഹ്യമായി അംഗീകാരവും മാന്യതയും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
സഭസംസ്ഥാനപ്രസിഡന്റ് അഡ്വ കന്യാകുളങ്ങര ആര്. സുബ്രഹ്മണ്യന് പോറ്റി യോഗം ഉദ്ഘാടനം ചെയ്തു. ദേവലകസമിതി സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് നമ്പൂതിരിയുടെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ സെക്രട്ടറി ചെറുവള്ളി ശ്രീകുമാര്‍, ടി.കെ. കേശവന് നമ്പൂതിരി, അനീഷ് നമ്പൂതിരി, വിഷ്ണുനമ്പൂതിരി, വൈദികന് ഇടമന നാരായണന്‍പോറ്റി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: