ബാലരാമപുരം : ബാലരാമപുരം പഞ്ചായത്തില്‍ നെല്ലിവിള വാര്‍ഡിലെ സിപിഎം-സിപിഐ സൗഹാര്‍ദ്ദ മത്സരം പോലീസിന് തലവേദനയാകുന്നു. സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ പാറക്കുഴി സുരേന്ദ്രന് ബാലരാമപുരം പോലീസില്‍ പരാതി നല്കി. നെല്ലിവള വാര്‍ഡില്‍ ഇരുമുന്നണികളും തമ്മില്‍ സൗഹാര്‍ദ്ദ മല്‍സരം നടക്കുന്നതിനാല്‍ ഇരു സ്ഥാനാര്‍ഥികളും ഇടതുമുന്നണി സ്ഥാനാര്‍ഥി എന്ന് കാണിച്ച് പോസ്റ്ററും ഫഌക്സും ഇറക്കി.വോട്ടര്‍മാരുടെ ഇടയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലും ഇത് ആയക്കുഴപ്പം സൃഷ്ടിച്ചു. സിപിഐ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളില്‍ ഇടത് മുന്നണിക്ക് ഒരു വോട്ട് എന്ന പ്രചരണമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ദിവസങ്ങളായി നെല്ലിവിള വാര്‍ഡില്‍ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ഇത് സംഘര്‍ഷത്തിന് വഴി തെളിക്കുന്നു. സിപിഎമ്മില്‍ റീത്തയും സിപിഐ-ല്‍ വല്സലയുമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് .സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രികയിലും ബാലരാമപുരത്തെ സിപിഎം പ്രവര്ത്തകരിറക്കിയ നോട്ടിസിലും റീത്തയുടെ പേരാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ സിപിഐ പുറത്തിറിക്കിയ ഇരുപത് വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികളുടെ നോട്ടീസില്‍ നെല്ലിവളയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി സിപിഐ സ്ഥാനാര്‍ഥിയുടെ പേരാണ് ഉള്‍പ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗത്തിലെയും നേതാക്കളെ പോലീസ് സ്റ്റേഷനനില്‍ വിളിച്ചു വരുത്തി പ്രശ്നം പരിഹരിക്കുന്നതിനും ശ്രമം നടന്നു. മുന്നണിക്കുള്ളിലെ രണ്ട് വിഭാഗത്തിനെതിരെയും കേസെടുക്കാന്‍ കഴിയാതെ പോലീസും കുഴങ്ങുന്നു. ഇതോടെ ബാലരാമപുരത്ത് ഇടതുപക്ഷത്തിനുള്ളിലെ ചേരി പോര് മറനീക്കി തെരുവിലെത്തിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: