കണ്ണൂര്‍: ഈശ്വരാരാധനയായിക്കരുതി തങ്ങളില്‍ അര്‍പ്പിതമായ കര്‍മ്മങ്ങള്‍ ഓരോ മനുഷ്യനും ചെയ്യണമെന്ന് സ്വാമി കൈവല്യാനന്ദ സരസ്വതി പറഞ്ഞു. വേദാന്ത സത്സംഗവേദിയുടെ പഠന സംഗമത്തില്‍ ശങ്കരാചാര്യരുടെ സാധനാപഞ്ചകത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോരുത്തരും ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ചെയ്താല്‍ കൂടുതല്‍ കര്മ്മങ്ങല് ചെയ്യാന്‍ ഊര്‍ജ്ജവും ആത്മശക്തിയും ലഭിക്കുമെന്നും സ്വാമിജി പറഞ്ഞു.
സത്സംഗവേദി പ്രസിഡണ്ട് വി.എ.രാമാനുജന് അധ്യക്ഷത വഹിച്ചു. ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യോഗം സെക്രട്ടറി കെ.പി.പവിത്രന് മുഖ്യപ്രഭാഷണം നടത്തി. എം.വി.ശശിധരന്, ഒ.സുരേശന്, എം.വി.സുരേശന്, കെ.പി.രജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: