പടിഞ്ഞാറത്തറ: വികലാംഗയായ ആദിവാസി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി. കാപ്പിക്കളം പ്രദേശത്തോട് ചേര്‍ന്ന ആദിവാസി കോളനിയിലെ 19കാരിയാണ് പീഡനത്തിനിരയായത്. ഇതേ കോളനിയിലെ തമ്പി(32)ക്കെതിരേയാണ് പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീടിനു സമീപത്തെ പൈപ്പില്‍ നിന്നു വെള്ളമെടുക്കാന്‍ പോയ യുവതിയെ കടന്നുപിടിച്ച് വായ മൂടിക്കെട്ടി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ ഇവരെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ അവശനിലയിലായ യുവതിയെ വീടിനു സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. ആരോപണവിധേയന് നിരന്തരം യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമുള്ള തമ്പി ഇവരെ ഒഴിവാക്കി അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് താമസം. ഇയാള്‍ക്കെതിരേ ഇതേ വിഷയത്തില്‍ നിരവധി ആരോപണങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്നലെ വൈകീട്ട് പടിഞ്ഞാറത്തറ എസ്ഐ ജോസിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: