കാര്ഷികരംഗത്തെത്തിയ ധാരാളം പേരുണ്ട്. ഏതുരംഗത്തു പ്രവര്ത്തക്കുന്നവര്ക്കും കൃഷിയില്‍ താല്പര്യമുണ്ടാകാം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായി ഐടി രംഗത്തുനിന്ന് കാര്‍ഷിക വൃത്തിയിലേക്ക് തിരിഞ്ഞ ഐടി പ്രൊഫഷണലുകളുടെ കൂട്ടത്തില്‍ സുജിത മാതൃകയാകുന്നു. 30,000 രൂപ പ്രതിമാസ ശമ്പളമുള്ള ജോലിയില്‍ നിന്ന് കാര്‍ഷിക വൃത്തിയിലേക്കുള്ള സുജിതയുടെ മാറ്റത്തിന് കാരണങ്ങള്‍ പലതാണ്.
പോത്തന്‍കോട് അരിയോട്ടുകോണത്ത് വീടിനു പരിസരത്തെ അഞ്ചു സെന്റ് സ്ഥലവും വീട്ടിലെ ടെറസും കൃഷിക്കായി ഉപയോഗിച്ചുകൊണ്ടാണ് കൃഷിയിലുള്ള താല്പര്യം സുജിത പച്ച പിടിപ്പിക്കാന്‍ തുടങ്ങിയത്. കുട്ടിക്കാലത്തുതന്നെ കൃഷിയില്‍ താല്പര്യമുണ്ടായിരുന്ന സുജിത ഹൈദരാബാദില്‍ ഐടി പ്രൊഫഷണലായിട്ടും കൃഷിയോടുള്ള താത്പര്യം തുടര്‍ന്നു. ഐടി കമ്പനിയില്‍ ജോലിയില്‍ തുടരവേ വിവാഹശേഷവും ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൃഷിയില്‍ താത്പര്യമുള്ളവരായതിനാല്‍ കൃഷിയില്‍ നിന്ന് മാറിനില്ക്കാതിരിക്കാനും കൃഷി തുടരാനും സാധിച്ചത്് വലിയ ഭാഗ്യമായി സുജിത കരുതുന്നു.
ഭര്‍ത്താവിന് തിരുവനന്തപുരത്ത് ഐടി കമ്പനിയിലേക്ക് വരേണ്ടിവന്നതോടെ തിരുവനന്തപുരത്ത് താമസമാക്കിയ വാടകവീട്ടിലും കൃഷി തുടങ്ങി. പിന്നീട് സ്വന്തമായി വാങ്ങിയ വീടിനോടു ചേര്‍ന്നുള്ള അഞ്ചു സെന്റ് സ്ഥലവും കൃഷിക്കുവേണ്ടി സുജിത വാങ്ങുകയായിരുന്നു. അവിടെയും കൃഷി വിപുലമാക്കിയതോടെ കൂടുതല്‍ ആത്മവിശ്വാസം കൈവന്നു. അങ്ങനെ ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെ നെല്ലുമുതല്‍ എല്ലാവിധ പച്ചക്കറികളും വീട്ടില്‍ നിന്നു വിളയിക്കുന്നു.
മിച്ചം വരുന്നത് ആവശ്യക്കാര്‍ക്ക് വില്ക്കാന് തുടങ്ങിയതോടെയാണ് ഇത് ഒരു വരുമാന മാര്‍ഗമായി കാണാന്‍ തുടങ്ങിയത്. അതിനായി സമീപത്തുള്ള വീട്ടമ്മമാരെ സംഘടിപ്പിച്ച് ഉണര്‍വ് എന്ന പേരില്‍ ഒരു സ്വയം സഹായ സംഘം രൂപീകരിച്ച് കൃഷി വിപുലപ്പെടുത്തി. ഒന്പതംഗങ്ങളുള്ള ഈ സംഘം ഇപ്പോള്‍ കൃഷിക്കൊപ്പം ചെറുകിടവ്യവസായ രംഗത്തും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചുകഴിഞ്ഞു.
രാസവളം ഉപയോഗിക്കാതെയുള്ള പച്ചക്കറിയായതിനാല്‍ സമീപവാസികള്‍ മുതല്‍ ഭര്‍ത്താവിന്റെ ഓഫീസിലെ ജീവനക്കാരും ആവശ്യക്കാരായുണ്ട്. അതിനാല്‍ വിപണി കണ്ടെത്താന്‍ ബുദ്ധമുട്ട് നേരിട്ടിട്ടില്ല. കൂടാതെ ഫെയ്സ്ബുക്ക് കൂട്ടായ്മയിലും സജീവമാണ്. താമസിയാതെ പച്ചക്കറി കൃഷി കൂടുതല്‍ വിപുലപ്പെടുത്താനാണ് ഉദ്ദേശ്യം. പച്ചക്കറികൃഷിയോടൊപ്പം സ്വാശ്രയസംഘം മുഖേന കാറ്ററിംഗ് രാഗത്തും സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിരുദധാരിയായ സുജിത പറഞ്ഞു. ടെക്നോപാര്‍ക്കിലെ ഇന്‍ഫോ ബോക്സ് എന്ന കമ്പനിയില്‍ ടെക്നിക്കല്‍ വിഭാഗം ഡിവിഷണല്‍ മാനേജരാണ് ഭര്‍ത്താവായ മധു. മൂന്നര വയസുള്ള ദേവദത്തന് ഏകമകനാണ്. ഐടി മേഖലയില്‍ ജോലിചെയ്താല്‍ കിട്ടുന്ന വരുമാനം കൃഷിയിലൂടെയും നേടാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് സുജിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: