കല്‍പ്പറ്റ : ജില്ലയില്‍ തദ്ദേശ സ്വയം’രണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചരണം ഒക്ടോബര്‍ 31ന് വൈകീട്ട് അഞ്ച്മണിക്ക് അവസാനിക്കും. വോട്ടെടുപ്പ് നവംബര്‍ രണ്ടിന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ 847 പോളിങ് സ്റ്റേഷനുകളില്‍ നടക്കും. സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തയാറാക്കല്‍ ഒക്ടോബര്‍ 28ന് അതത് വിതരണ കേന്ദ്രത്തില്‍ റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടക്കും. വോട്ടിങ് മെഷീനുകള്‍ തയാറാക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
പോളിങ് ജോലിക്ക് അതത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റിപരിധിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ താഴെപറയുന്ന വിതരണ കേന്ദ്രത്തിലാണ് നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ഹാജരാവേണ്ടത്. അവരവരുടെ ജോലിക്ക് നിയോഗിക്കപ്പെട്ട പോളിങ് സ്റ്റേഷന് വ്യക്തമാക്കുന്ന നിയമന ഉത്തരവ് വിതരണ കേന്ദ്രത്തില്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: