മാനന്തവാടി : തദേശ സ്വയംഭരണതിരഞ്ഞെടുപ്പ് പ്രവൃത്തികള്‍ക്കായി സ്വകാര്യ ബസ്സുകളും ജീപ്പുകളും നിയോഗിക്കപ്പെട്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് രണ്ട് ദിവസത്തെ യാത്രകള്‍ വലയും.
തിരഞ്ഞെടുപ്പി ന് ദിവസങ്ങള്‍ ബാക്കിനില് ക്കെ ജോയിന്റ് ആര്‍ടിഒ മാരു ടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടേണ്ട ബസ്സുകളുടെയും ജീപ്പുകളുടെയും ഇലക്ഷന്‍ഡ്യൂട്ടി നോ ട്ടീസ് നല്കി മോട്ടോര്‍ വാഹ നവകുപ്പ് നടപടികളാരംഭിച്ചു.
സ്വകാര്യബസ്സുകളും ടാ ക് സി ജീപ്പുകളുമാണ് ഡ്യൂട്ടിക്കാ യി നിയോഗിക്കുന്നത്. ആവശ്യമെങ്കില്‍ സ്കൂള്‍ ബസ്സും തിരഞ്ഞെടുപ്പ്ഡ്യൂട്ടിക്കായി നിയോഗിച്ചേക്കാം. അതെസമയം കെഎസ്ആര്‍ടിസി പൂര് ണ്ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി നിയോഗിച്ച വാ ഹനങ്ങള്‍ അതാത് മണ്ഡലങ്ങളിലെ നിശ്ചയിക്കപ്പെട്ട കേ ന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31ന് അഞ്ച്മണിക്കകം റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ രണ്ടിന് വോട്ടിംഗ്സാമഗ്രികള് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചതിനുശേഷം മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് മടങ്ങാന്‍ കഴിയൂ. അതുകൊണ്ടുതന്നെ നവംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ വിവിധ സ്ഥലങ്ങളിലേക്കായി ന ഗരങ്ങളിലെത്തുന്ന യാത്രക്കാര്‍ ബസ്സും ജീപ്പും കിട്ടാതെ യാത്രാദുരിതംപേറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: