മലയിന്‍കീഴ്: ബിജെപി മലയിന്‍കീഴ് 20-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വിജയശ്രീനായരെ (42) ഒളിഞ്ഞിരുന്ന സംഘം കല്ലെറിഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ അഞ്ചോളം തയ്യലുണ്ട്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ വിജയശ്രീനായരും ബ്ലോക്ക് പഞ്ചായത്ത് മലയിന്‍കീഴ് ഡിവിഷന് സ്ഥാനാര്‍ത്ഥി മഞ്ചുരാധാകൃഷ്ണനും പ്രവര്‍ത്തകരുമായി പാലോട്ടുവിള കുരുവിയോട്ടുള്ള ഇടവഴികളിലൂടെ വരുമ്പോഴാണ് പുറകില്‍ കൂടി ഏറ് വന്നത്. കരിങ്കല്‍ വന്ന് തലയിലടിക്കുന്ന ശബ്ദം കേട്ട് മുമ്പേപോയവര്‍ ഓടിയെത്തുമ്പോഴാണ് രക്തം ഒലിപ്പിച്ചു നില്ക്കുന്ന വിജയശ്രീയെ കണ്ടത്. കോണ്‍ഗ്രസ് നേതാവ് സതിയുടെ വീടിന്റെ ഭാഗത്തു നിന്നാണ് കല്ല് വന്നതെന്ന് വിജയശ്രീ പറഞ്ഞു.
ബിജെപി വിജയിക്കും എന്നുറപ്പായ വാര്‍ഡാണ് തച്ചോട്ടുകാവ് 20-ാം വാര്‍ഡ്. പരാജയഭീതി പൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയന് കുറ്റപ്പെടുത്തി. മറ്റു വാര്‍ഡുകളിലും ബിജെപിക്കെതിരെ കുപ്രചാരണങ്ങളും ആക്രമണങ്ങളും കോണ്‍ഗ്രസ്സും സിപിഎമ്മും ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാജശേഖരന് തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളും വിജയശ്രീയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: