തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാരനോ കമ്മ്യൂണിസ്റ്റുകാരനോ അര്‍ഹതയില്ലെന്ന് കേന്ദ്രസഹമന്ത്രി പൊന്രാധാകൃഷ്ണന്. പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഏര്‍പ്പെടുത്തിയ പല നടപടികളെയും നിഷ്ഫലമാക്കുക മാത്രമാണവര്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരിന് എല്ലാവരും ഒരുപോലെയാണ്. അതുകൊണ്ടാണ് വിഴിഞ്ഞം പദ്ധതിക്കൊപ്പം കുളച്ചല്‍ തുറമുഖത്തിനും ഫണ്ട് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെള്ളറട ജംഗ്ഷനില്‍ ബിജെപി സംഘടിപ്പിച്ച പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് അദ്ധ്യക്ഷത വഹിച്ചു. പാറശാല ബാലചന്ദ്രന്, ബിജു ബി നായര്‍, അരുവിയോട് സജി, എസ്.കാര്ത്തികേയന്, കള്ളിമൂട് സതീഷ്, ഗീതു, സുജിതകുമാരി, അജിത, പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വികസനകാര്യങ്ങള്‍ക്കായി ജാതിമത സംഘടനകള്‍ ബിജെപിയില്‍ ഒന്നിക്കുന്നുവെന്ന് ചെങ്കല്‍ പഞ്ചായത്തിലെ കീഴമ്മാകം വാര്‍ഡില്‍ സംഘടിപ്പിച്ച കുടുംബയോഗത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞകാലങ്ങളില്‍ ഇടതുവലതു മുന്നണികള്‍ വികസനത്തിന്റെ പേരില്‍ വന്‍ അഴിമതികളാണ് നടത്തിയത്. കേരളത്തില്‍ മൂന്നാംമുന്നണി ശക്തിപ്രാപിക്കും. വികസനത്തിനായി ജാതിമതഭേദമന്യേ വോട്ട്ചെയ്തതിന്റെ ഫലമായാണ് താന്‍ വിജയിച്ചത്. വരുംതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചാല്‍ തമിഴ്നാട്ടിലെ മുഴുവന്‍ ജനങ്ങളും തന്റെകൂടെ ഉണ്ടാകുമെന്ന ഉറച്ചവിശ്വാസമുണ്ട്. അതിനുകാരണം വികസനം വാഗ്ദാനങ്ങളിലൊതുക്കാതെ നടപ്പിലാക്കിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗം പാറശാല ബാലചന്ദ്രന്, നെയ്യാറ്റിന്‍കര മണ്ഡലം ജനറല്‍ സെക്രട്ടറിയും കീഴമ്മാകം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചത്തല സുരേഷ്, ചൂഴാല്‍ നിര്‍മ്മലന്‍, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: