മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയുടെ പ്രഥമ ഭരണ സാരഥ്യമുറപ്പിക്കാനുളള കന്നിയങ്കത്തിൽ പോരാട്ടം മുറുകുമ്പോൾ ഇരുമുന്നണികളെയും പിൻതളളി പ്രചരണത്തിൽ ബഹദൂരം മുന്നേറുന്ന ബിജെപി സ്ഥാനാർത്ഥികൾ വോട്ടർമാർക്കിടയിൽ വ്യക്തമായ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു.മുനിസിപ്പാലിറ്റിയിലെ ആറോളം ഡിവിഷനുകളിൽ ഇരുമുന്നണികൾക്കുംബിജെപി കടുത്തവെല്ലുവിളിയുയർത്തിക്കഴിഞ്ഞു. ബിജെപിക്ക് ശക്തമായ വേരോട്ടമുളള വളളിയൂർകാവ് ഡിവിഷനിൽ മത്സരിക്കുന്ന കനകവല്ലിക്ക് ലഭിക്കുന്ന ജനപിന്തുണ ഇടത്-വലത് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ട്രൈബൽ പ്രമോട്ടർ എന്ന നിലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കനകവല്ലി വനവാസികളുടെ ഹൃദയം തൊട്ടറിഞ്ഞസ്ഥാനാർത്ഥികൂടിയാണ്. കഴിഞ്ഞ ഏഴുവർഷമായി ഇവർ ദേശീയപോളിയോ നിർമാർജ്ജനയജ്ഞത്തിലുംസജീവ പങ്കാളിത്തം വഹിച്ചു പോരുന്നു.
മാനന്തവാടി മുനിസിപ്പാലിറ്റി യിലെ വളളിയൂർകാവ് ഡിവിഷനി(19) ൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കനകവല്ലി വോട്ടഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: