കൊല്ലങ്കോട്: മുതലമടയില്‍ കള്ളുഷാപ്പ്മാനേജരുടെ വീട്ടിലേക്ക് അജ്ഞാതര്‍ ബോംബെറിഞ്ഞു. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കാട്ടുപാടം സ്വാമിനാഥന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 3.45നാണ് ആക്രമണം. ബൈക്കിലെത്തിയവരാണ് കുപ്പിയില്‍ പെട്രോള്‍നിറച്ച് വീടിനുനേരേ എറിഞ്ഞത്. മുറ്റത്തുണ്ടായിരുന്ന പ്ലാസ്റ്റിക് മാറ്റ് കത്തിനശിച്ചു. സ്വാമിനാഥന്, മുതലമട പഞ്ചായത്തംഗമായ ഭാര്യ ഇന്ദുലേഖയും രണ്ടുമക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. ശബ്ദംകേട്ട് പുറത്തേക്കുവന്ന സ്വാമിനാഥന് മാറ്റ് കത്തുന്നതും ചില്ലുകള്‍ ചിതറികിടക്കുന്നതുമാണ് കണ്ടത്. വിവരമറിയിച്ചതിനെതുടര്‍ന്ന് കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. ഡോഗ് സ്്ക്വാഡും ഫിംഗര്‍ പ്രിന്റ് വിാഗം, ഫോറന്‍സിക് അധികൃതര്‍ എന്നിവരും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: