മണ്ണാര്‍ക്കാട്: നഗരത്തിസെ ഗതാഗതകുരുക്കിനു പരിഹാരമാവാന്‍ ഇനി മുതല്‍ ട്രാഫിക്ക് പോലീസും രംഗത്തുണ്ടാവും.
മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനോടു ചേര്‍ന്നുള്ള ട്രാഫിക് യൂണിറ്റിനെ ട്രാഫിക് പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തി ഉത്തരവായി. ഇതോടെ നഗരത്തിലെ ഗതാഗതപ്രതിസന്ധി പരിഹരിക്കാനാവശ്യമായ പോലീസും കേസ് അന്വേഷണനടപടികളും ഇനി ഇവിടേക്കു മാറ്റും. മണ്ണാര്‍ക്കാട് ഒന്ന്, രണ്ട്, പൊറ്റശേരി ഒന്ന്, രണ്ട്, കാരാകുറിശി, കുമരംപുത്തൂര്‍, പയ്യനെടം കോട്ടോപ്പാടം, കരിമ്പുഴ എന്നീ പഞ്ചായത്തുകളാണ് സ്റ്റേഷന് പരിധിയില്‍ വരിക.
2013 ജുലൈയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ട്രാഫിക് യൂണിറ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പിന്നീടു തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 2003 ഏപ്രില്‍ ഒന്നിനാണ് മണ്ണാര്‍ക്കാട് ട്രാഫിക് യൂണിറ്റ് നിലവില്‍ വന്നത്. എസ്ഐയടക്കം 29 പോലീസുകാരുമായിട്ടായിരുന്നു പ്രാരംഭ പ്രവര്‍ത്തനം. എന്നാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അധികൃതര്‍ ഇടക്കാലത്ത് നിര്‍ത്തലാക്കുകയായിരുന്നു.
തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന പോലീസുകാരുടെ സേവനം മണ്ണാര്‍ക്കാട് സ്റ്റേഷനിലേക്കു മാറ്റി. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് ഇപ്പോള്‍ യൂണിറ്റ് പുനരാരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: