തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണം.
കേരള സര്‍വകലാശാലയില്‍ നിന്നു വിരമിച്ച എം.എസ്. ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ സപ്തംബര്‍ 25 ന് കേരള സര്‍വകലാശാലയില്‍ പെന്ഷന് സംബന്ധിക്കുന്ന വിവരം തിരക്കാനെത്തിയ താന്‍ സര്‍വകലാശാലയില്‍ നടന്ന ഓണാഘോഷം കാരണം മൂന്നുമണിവരെ ഭക്ഷണം കഴിക്കാതെ കാത്തിരുന്നതായി പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസിലെ ഓണാഘോഷം പ്രവര്‍ത്തിദിവസം നടത്തരുതെന്നും പരാതിക്കാരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: