നെയ്യാറ്റിന്‍കര: ഇരുമുന്നണികളുടെയും ഭരണത്തില്‍ അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്ത ജനങ്ങള്‍ വോട്ടിലൂടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
ബിജെപി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പു കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി മാറിക്കഴിഞ്ഞു. അതിന്റെ തെളിവാണ് ഇരുമുന്നണികളും ബിജെപിക്കെതിരെ നടത്തുന്ന വ്യാജ പ്രസ്താവനകള്‍. ജനപക്ഷം ഏറെ പ്രതീക്ഷകളര്പ്പിച്ചിരിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാനസമിതി അംഗം നടരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, മണ്ഡലം പ്രസിഡന്റ് എന്‍.ബി. ഹരി, ജനറല്‍ സെക്രട്ടറി മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ചന്ദ്രകിരണ്‍, രഞ്ജിത്ത് ചന്ദ്രന്, ആലംപൊറ്റ ശ്രീകുമാര്‍, ശ്രീകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: