തിരുവല്ല: കടപ്ര മഹാലക്ഷ്മി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തില്‍ മോഷണം നടക്കുന്നത്. മോഷണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ്അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. പുളിക്കീഴ് പോലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും എത്തി പരിശോധനകള്‍ നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ശേഖരിക്കുവാന്‍ സാധിച്ചില്ല, കഴിഞ്ഞ ദിവസം നടന്ന മോഷണത്തില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളും ഓഫീസിനുള്ളിലെ മേശയും കുത്തിത്തുറന്ന് അന്‍പതിനായിരത്തോളം രൂപ കവര്‍ച്ച ചെയ്തിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ ജീവനക്കാരനായ ശിവരാമപിള്ള ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് ശ്രീകോവിലും ഓഫീസ് മുറിയും തുറന്നനിലയില്‍ കണ്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.രാത്രികാല പോലീസ് പെട്രോളിങ് ശക്തമാകാത്തതാണ് മോഷണങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്ന് നാട്ടുകാര്‍പറയുന്നു. കേസില്‍ പോലീസിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഭക്തജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: