കമ്പളക്കാട്ട് ബി.ജെ.പി. കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
അടുത്ത കേരള നിയമസഭയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന് എം ടി.രമേശ്.ബി.ജെ.പി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കമ്പളക്കാട് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെവളര്ച്ചയില് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ ഭയപ്പാടിലാണ്.ട യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഈ ഭയപ്പാടിന്റെ തെളിവാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നയങ്ങളില്‍ ഒന്നാണ് ഭാരതത്തിന്റെ വികസനം. ഭാരതത്തിന്റെ വികസനത്തിന് കേരളത്തിന്റെ വളര്‍ച്ച അനിവാര്യമാണ്. അതിനായി ബി.ജെ.പി കേരള നിയമസഭയില്‍ അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണ്.ഈ തിരഞ്ഞെടുപ്പ് ബി.ജെ.പിയ്ക്ക് അനുകൂലമാണ്. ബി.ജെ.പിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേയുള്ള സെമിഫൈനലാണിത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇടതു വലതുപക്ഷങ്ങള്‍ പല വിക്രിയകളും കാണിക്കുന്നു. അതൊന്നും ഫലം കാണില്ലെന്ന് ഈ തിരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ബോധ്യമാകുമെന്നും രമേശ് പറഞ്ഞു.തീര്‍ച്ചയായും വരുന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ചനേട്ടം കൊയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ. അനന്തന് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ. സദാനന്ദന്, പള്ളിയറ രാമന്, ജോസഫ് വളവനാല്‍ സുരേന്ദ്രന്‍തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: