തലശ്ശേരി: കതിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡായ കുണ്ടുചിറയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. സിപിഎം ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ മറ്റു സ്ഥാനാര്‍ത്ഥികളുടെ പ്രചരണം പോലും അനുവദിക്കില്ലെന്ന സിപിഎം ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് കതിരൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: