ബത്തേരി: കര്‍ണാടകയിലെ എച്ച്.ഡി കോട്ടക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. ബത്തേരിയിലെ കാവുങ്ങല്‍ അബ്രഹാമിന്റെ മകന് ജിതിനാ(24)ണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓടെ ജിതിന് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്. റോഡിലെ ഹമ്പിനു മുന്നില്‍ ബ്രേക്കിട്ട ബൈക്കിന് പിന്നില്റ്റൊരു ബെക്കിടിച്ചതിനെ തുടര്‍ന്ന് ജിതിന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജിതിനെ ഉടന്‍ തന്നെ എച്ച്.ഡി കോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി മൈസൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ മെഡിക്കല്‍ കോളജില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു.. മേരിയാണ് ജിതിന്റെ മാതാവ്. സഹോദരന് ജസ്റ്റിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: