മാനന്തവാടി : ഹോസ്റ്റല്‍ അധികൃതരരുടെ അനാസ്ഥമൂലം അഞ്ചുക്കുന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് ആദിവാസികുട്ടികള്‍ രോഗം മൂര്‍ച്ഛിച്ച് ജില്ലാ ആശുപത്രിയില്‍ നരകയാതനയില്‍ കഴിയുന്നു. കാലില്‍ വ്രണം ബാധിച്ച് ദിവസങ്ങളായിട്ടും ഇന്നലെ രാവിലെയോടെയാണ് ബാവലി ഷാണമംഗലം കോളനയിലെ നാലാം ക്ലാസുകാരനായ കമലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇതെ അസുഖത്താല്‍ മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും അധികൃതര്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായും ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. കമലാവട്ടെ വേദനായാല്‍ ആശുപത്രി കിടക്കയില്‍ കിടന്നുകരയുകയാണ്.
ഹോസ്റ്റലിന് സമീപത്തെ കോളനിയിലെ ഒരു വൃദ്ധയാണ് വേദനായാല്‍ കരയുന്ന കമലിനെ ആശ്വസിപ്പിക്കാനായി അടുത്തുള്ളത്.
വാര്‍ഡനോട് കാര്യം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി കഴിഞ്ഞ ആറ് മാസമായി ഹോസ്റ്റലില്‍ വെള്ളമില്ലെന്നും അതിനാല്‍ കുട്ടികള്‍ കുളിക്കാറില്ലെന്നും പാന്റ് ഉപയോഗിച്ചതിനാല്‍ കമലിന്റെ അസുഖം ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ്. അസുഖം ബാധിച്ച കുട്ടികളെ തിരിഞ്ഞുനോക്കാത്ത തരത്തിലുള്ള ഹോസ്റ്റല്‍ അധികൃതരുടെ നടപടിയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: