പേട്ട : മഹാന്മാര്ക്ക് ജന്മം നല്കിയ നമ്മുടെ നാട്ടില്‍ വേണ്ടത് നന്മയുള്ള ഭരണമാണെന്നും ജനങ്ങളുടെ ജീവിനു ഭീഷണിയുയര്‍ത്തുന്ന ഭരണമല്ലെന്നും മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍.
ആനയറ ഭജനമഠത്തില്‍ ബിജെപി കടകംപള്ളി വാര്‍ഡിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിമാറി നാട് ഭരിച്ചിട്ടും മാലിന്യങ്ങളുടെ ഇടയില്‍ ജീവിക്കേണ്ട ഗതികേടാണ് ജനങ്ങള്‍ക്കുള്ളത്. അവര്‍ക്ക് ജനങ്ങളുടെ ഉന്നമനമോ നാടിന്റെ വികസനമോ അല്ല വേണ്ടത്. പകരം വോട്ടു ബാങ്കാണ് ആവശ്യം. ജനങ്ങള്‍ക്കിടയില്‍ ചെന്ന് വോട്ട് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ന് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഒത്തുചേര്‍ന്ന് പോകുന്ന രാഷ്ട്രീയമാണുള്ളത്. പരസ്പരം വോട്ടുമറിച്ച് ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. എന്നാല്‍ മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് രാജഗോപാല്‍ പറഞ്ഞു.
കടകംപള്ളി ഏരിയ പ്രസിഡന്റ് കിഴക്കതില്‍ രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ജയാ രാജീവ്, കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍. ജി., ഏരിയ ജനറല്‍ സെക്രട്ടറി വി.എസ്. മണികണ്ഠന്, കര്‍ഷകമോര്‍ച്ച, ഏരിയ പ്രസിഡന്റ് ശ്യാം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: