പത്തനംതിട്ട: ഈഴവ സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ കേരളത്തില്‍ മാറിമാറിഭരിച്ച ഇടതു വലതു മുന്നണികള്‍ തയ്യാറായില്ലെന്ന് എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി. പത്തനംതിട്ട യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞകാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ഇനിയും അവര്‍ സഹായിക്കുമെന്ന് കരുതാനുമാവില്ല.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഗുരുദേവനെപ്പറ്റി പറയാന്‍ അവകാശമില്ല. സിപിഎമ്മിന്റെ നേതാവ് ഇഎംഎസ് മുതല്‍ ഗുരുദേവനെ അവഹേളിച്ചിട്ടേയുള്ളൂ. കേരള നിയമസഭയില്‍ ഗുരുദേവന്റെ പേരില്‍ ഒരു എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കുട്ടിച്ചാത്തന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു എന്നാണ് മറ്റൊരു നേതാവ് പറഞ്ഞത്.
സ്ത്രീ സംവരണം ആവശ്യമില്ലെന്നു പറയുന്ന കാന്തപുരത്തിനേയും മദനിയെപ്പോലെ മത തീവ്രവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരേയും സ്വീകരിക്കുന്ന സിപിഎമ്മിന് എസ്എന്‍ഡിപിയെ ആക്ഷേപിക്കാന്‍ എന്തു ന്യായമാണുള്ളത്. എസ്എന്‍ഡിപിയോഗം രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് ആക്ഷേപ പെരുമഴ. രണ്ടര ശതമാനം മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളേഎസ്എന്ഡിപിയ്ക്ക് ഉള്ളൂ. എന്നാല്‍ ബാക്കി തൊണ്ണൂറ്റിയേഴര ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെപ്പറ്റി സിപിഎമ്മിന് അന്വേഷിക്കേണ്ടാ. എത്ര പ്രകോപനമുണ്ടായാലും എസ്എന്‍ഡിപിയൂണിയന്‍ രാഷ്ട്രീയ കക്ഷി രൂപീകരിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയോട് സഹകരിക്കുന്നവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ മന്ത്രിസഭയുണ്ടാക്കുമെന്ന് അദ്ദേഹംപറഞ്ഞു.
പത്തനംതിട്ട യൂണിയന് പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മീനച്ചില്‍ യൂണിയന് സെക്രട്ടറി അഡ്വ.കെ.എം.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഡോ.എം.എം.ബഷീര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: