മാനന്തവാടി: മഴ മാറിയിട്ടും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുറുവാ ദ്വീപ് തുറക്കാത്തത് സഞ്ചാരികളെ നിരാശരാക്കുന്നു. മഴക്കാലത്ത് അടച്ച കുറുവ വിനോദ സഞ്ചാരകേന്ദ്രം അടഞ്ഞുകിടക്കുന്നത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളെയും ഇവരെ ആശ്രയിച്ചു കഴിയുന്ന നിരവധി പ്രദേശവാസികളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. പൂജ അവധി ദിനങ്ങളിലെങ്കിലും കുറുവ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും കച്ചവടക്കാരും.
എന്നാല്‍ അറ്റകുറ്റപ്പണികള്‍ തീരാനുള്ളതിനാല്‍ നവംബര്‍ പകുതിയോടെ മാത്രമേ തുറക്കാന്‍ കഴിയുകയുള്ളു എന്നാണ് വനംവകുപ്പ് നല്കുന്ന സൂചന. അവധിദിനങ്ങളില്‍ കുറുവ ജനസാന്ദ്രമാകാറുണ്ട്. വിദേശികളും അന്യജില്ലക്കാരും അന്യ സംസ്ഥാനക്കാരുമാണ് കുറുവയില്‍ എത്തുന്നത്.
കുറുവ ദ്വീപ് അടച്ചിട്ടത് അറിയാതെ നിരവധി പേരാണ് ഇവിടെത്തി നിരാശരായി മടങ്ങുന്നത്. കുറുവയുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകളില്‍ പോലും അടച്ചിട്ട വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് സഞ്ചാരികള്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: