കല്‍പ്പറ്റ: ശ്രീമാരിയമ്മന്‍ ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗ്രന്ഥംവെപ്പിന് കുട്ടികളുടെ അത്യപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടു. രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ വിശേഷാല്‍ ഭഗവതിസേവ, വിശേഷാല്‍ വിദ്യാമന്ത്രാര്ച്ചനകള്, വൈകുന്നേരം 5.30ന് നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം, 6.30ന് സംഗീതോത്സവം ഒന്നാംദിവസത്തില്‍ 25-ഓളം പ്രതിഭകളുടെ സംഗീതാര്‍ച്ചനയുണ്ടാകും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം താമരക്കാട് കൃഷ്ണന് നമ്പൂതിരി നിര്‍വ്വഹിക്കും. 22ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന സംഗീതാര്‍ച്ചന വൈകുന്നേരം 6.30 വരെ നീണ്ടുനില്‍ക്കും. ഏഴ് മണിക്ക് ജില്ലയിലെ പ്രശസ്ത സംഗീതജ്ഞനായ മോഹനന്‍മാസ്റ്ററുടെ സംഗീതകച്ചേരി നടക്കും. 23ന് രാവിലെ 5.30 മുതല്‍ വാഹനപൂജയും, 7.30ന് ഗ്രന്ഥമെടുപ്പ്, 7.45 ഹരിശ്രീ കുറിക്കല്‍ പരിപാടിയും നടക്കുന്നതാണ്. ആഘോഷച്ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ശിവദാസ് അയ്യര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രസമിതി പ്രസിഡന്റ് കെ രാജന്, സെക്രട്ടറി എം മോഹനന്, വി കെ ബിജു, മോഹന്‍കുമാര്‍, ടി പി മോഹനന്, ശശിധരന്, എ ടി അശോക് കുമാര്‍, ദാസ് കല്‍പ്പറ്റ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: